Tuesday 26 July 2016

ചെമ്പടാക്ക് - CHEMPEDAK

Unknown   at  04:24  No comments

ചെമ്പടാക്ക്


ചക്കയോട് വളരെ സാമ്യമുള്ള ചെമ്പടാക്ക് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മലേഷ്യ, ഇന്ദോനേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽ സുലഭമായി കൃഷി ചെയ്തുവരുന്നു.

കാഴ്ചയിൽ നമ്മുടെ ചക്ക തന്നെ. എന്നാൽ അടുത്തറിഞ്ഞാൽ ചക്കയേക്കാൾ
മാധുര്യവും സ്വാദുമുണ്ടെന്നു ആരും സമ്മതിക്കുംപ്ലാവിന്റെയും
ആഞ്ഞിലിയുടെയും ഉറ്റ ബന്ധുവായ ചെമ്പടാക്ക് "അർട്ടോ കാർപ്പസ് ഇന്റിഗർഎന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു. മൊറേസി സസ്യ കുടുംബത്തിലെ അംഗമായ ചെമ്പടാക്ക്  ന്റെ ജന്മദേശം ബോർണിയോ ആണെന്ന് കരുതപ്പെടുന്നു.

ഏകദേശം ഇരുപതു മീറ്ററോളം ഉയരത്തിൽ വളരുന്ന നിത്യ ഹരിത മരങ്ങൾക്കു ധാരാളം ശാഖകൾ ഉണ്ടാകും. കടും പച്ചനിറത്തിലുള്ള ഇലകളും ഇളം തണ്ടുകളും രോമാവൃതമാണ് എന്നത് ചക്കയിൽ നിന്നും ചെമ്പടാക്ക്നെ വ്യത്യസ്തയാക്കുന്നു. പ്രായമായ ഒരു മരത്തിൽ നിന്നും ആണ്ടുതോറും 300 ചക്കകൾ വരെ ഉണ്ടാകും.

ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് മലേഷ്യയിൽ ചെമ്പടാക്ക് ന്റെ പഴക്കാലം.
ചെമ്പടാക്ക് ന്റെ നാല്പതോളം ഇനങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ടെങ്കിലും
വ്യാവസായിക പ്രാധാന്യമുള്ളതു പ്രധാനമായും Hg28, Hg30, Hg33 എന്നീ
ഇനങ്ങൾക്കാണ് .

ക്യാൻസറിനെ പ്രതിരോധിക്കുന്ന ധാരാളം നിരോക്സികാരക സംയുക്തങ്ങൾ
ചെമ്പടാക്ക്ൽ നിന്നും വേർതിരിച്ചിട്ടുണ്ട്. ചുളയിലെ ഉയർന്ന നാരിന്റെ അംശം മലബന്ധം പോലുള്ള രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നു

നല്ല നീർവാർച്ചയുള്ള പശിമരാശി മണ്ണാണ് വളർച്ചക്ക് ഉത്തമം വേനൽ കാലത്തു ചെടികൾക്ക് ജല ലഭ്യത ഉറപ്പുവരുത്തിയാൽ ചെടികൾ നന്നായി വളരുകയും ഉയർന്ന കായ്ഫലം നൽകുകയും ചെയ്യും. വ്യാവസായികമായി കൃഷിചെയ്യുമ്പോൾ ചെടികൾക്ക് 30 അടി അകലം വേണംവിത്തുകൾ അനായാസം വളരുമെങ്കിലും ബഡ്ഡ് ചെയ് തൈകളാണ് കൃഷിയിടത്തിൽ വളർത്താൻ നല്ലതു  ഇവ 3 വർഷം കൊണ്ട് ഫലം നൽകുന്നതായി കാണുന്നു.








കടപ്പാട് :  

1. Dr. Sanni george, Homegrown biotech
2. Karshakan, Rashtradheepika

About the Author

Write admin description here..

0 comments:

© 2013 avm AgroCare. WP Theme-junkie converted by Bloggertheme9Published..Blogger Templates
Blogger templates. Proudly Powered by Blogger.