കേരള കാർഷിക സർവകലാശാലയുടെ കീഴിൽ
കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ കഴിഞ്ഞ 10 വർഷമായി
പ്രവർത്തിച്ചുവരുന്ന കോട്ടയം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം ജില്ലയിലെ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്നു. കാർഷിക സർവകലാശാലയുടെയും
മറ്റു ഗവേഷണ സ്ഥാപനങ്ങളുടെയും നൂതന
സാങ്കേതികവിദ്യകൾ കർഷകരിൽ എത്തിക്കുന്നതിനും അവരെ കാർഷിക മേഖലയിൽ
പ്രവർത്തന നിരതരാക്കുന്നതിനും കൃഷി
വിജ്ഞാന കേന്ദ്രം കർഷകരോടൊപ്പം നിന്ന് പ്രവർത്തിച്ചു
വരികയാണ് . 2014 മാർച്ച് 12 മുതൽ
15 വരെ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ വെച്ച് ജൈവ കൃഷി , പച്ചക്കറി-വാഴ
എന്നിവയിലെ സംയോജിത കൃഷി, സംയോജിത കീടനിയന്ത്രണം,കീടനാശിനികൾ, കുമ്മിൾ നാശിനികൾ , കളനാശിനികൾ എന്നിവയുടെ സുരക്ഷിതമായ ഉപയോഗക്രമം , നെൽകൃഷിയുടെ
യന്ത്രവൽക്കരണം ,മണ്ണ് പരിശോധനയുടെ പ്രാധാന്യം , എന്നീ
വിഷയങ്ങളെക്കുറിച്ച് സെമിനാറുകളും
, കർഷകർ
- സ്കൂൾ കുട്ടികൾ
എന്നിവരെ സംബന്ധിച്ചുള്ള പ്രശ്നോത്തരികളും, വിവിധ മത്സരങ്ങളും
" പ്രത്യാശ-2014" എന്ന പേരിൽ
സംഘടിപ്പിച്ചിരിക്കുന്നു.
0 comments: